അമ്മയെ 2 വര്‍ഷം കാലിതൊഴുത്തില്‍ പാര്‍പ്പിച്ച മകന്‍

മൈസൂര്‍| WEBDUNIA|
PRO
PRO
മകന്റെ മനസാക്ഷിയില്ലാത്ത പ്രവര്‍ത്തി മൂലം രണ്ട് വര്‍ഷം കാലിത്തൊഴുത്തില്‍ നരകിക്കേണ്ടിവന്ന അമ്മയെ മോചിപ്പിച്ചു. 84-കാരിയായ മാലമ്മയാ‍ണ് വെളിച്ചം പോലും കടക്കാത്ത കാലിതൊഴുത്തില്‍ രണ്ട് വര്‍ഷക്കാലം ജീവിച്ചത്.

മൈസൂര്‍ സ്വദേശിയായ ജവാരപ്പയാണ് ഈ ക്രൂരത കാട്ടിയത്. കാലിത്തൊഴുത്തില്‍ മാലമ്മയ്ക്കായി ഒരു കിടപ്പുമുറിയും ടോയ്‌ലറ്റും ഉണ്ടായിരുന്നു. അകത്തേക്ക് വെളിച്ചം കടക്കുവാനായി ഒരു കൊച്ചു ദ്വാരവും.

അയല്‍വാസികള്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് എത്തി മാലമ്മയെ മോചിപ്പിച്ചത്. ജവാരപ്പയെ പൊലീസ് അറസ്റ്റ്ചെയ്തു. മാനസിക പ്രശ്നങ്ങള്‍ കാണിച്ചതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :