മോഡി കര്‍മ്മശേഷിയുള്ള ഭരണാധികാരിയെന്ന് കെ എം മാണി

തിരുവനന്തപുരം | WEBDUNIA|
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്രമോഡി മാതൃകയല്ല മറിച്ച്‌ കര്‍മ്മശേഷിയുള്ള നല്ലൊരു ഭരണാധികാരിയാണെന്ന്‌ ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്ന സീറ്റുകളില്‍ ഇടുക്കിയും ഉണ്ടാകും. ഇടുക്കി കേരളാ കോണ്‍ഗ്രസിന്‌ വിജയസാധ്യതയുളള സീറ്റാണെന്നും മാണി വ്യക്‌തമാക്കി.

കേരളത്തെ രക്ഷിക്കാന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ കേരളാ രക്ഷാമാര്‍ച്ചിന്‌ കഴിയില്ല. കേരളത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിന്‌ അവസരം ലഭിച്ചതാണെന്നും അവസരം കിട്ടിയപ്പോള്‍ കേരളത്തെ രക്ഷിക്കാന്‍ സാധിക്കാതിരുന്ന ഇടതുപക്ഷത്തിന്‌ ഇനിയും അത്‌ സാധിച്ചെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും മാണി വ്യക്‌തമാക്കി.

പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ യുവജനങ്ങളെ വിശ്വാസത്തിലെടുത്തശേഷം മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളൂ എന്നും മാണി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :