തിരുവനന്തപുരം|
Last Modified ബുധന്‍, 16 നവംബര്‍ 2016 (15:58 IST)
എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറിപ്പോയ സംഭവത്തില്‍ ആശുപത്രി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളാണ് പരസ്പരം മാറി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അതില്‍ ഒരു വീട്ടുകാര്‍ തങ്ങള്‍ക്ക് കിട്ടിയ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. മൃതദേഹം മാറിപ്പോയതായി തിരിച്ചറിഞ്ഞ് മറ്റ് കുടുംബം സമീപിച്ചപ്പോഴാണ് മൃതദേഹം സംസ്കരിക്കപ്പെട്ട വിവരം അറിയുന്നത്.
മൃതദേഹം ആളുമാറി സംസ്കരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ ബന്ധുക്കള്‍ സമീപിച്ചത്. ആശുപത്രി 25 ലക്ഷം നഷ്ടപരിഹാരം നല്കുന്നതുകൂടാതെ 12 ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്.