അവസാനിക്കുന്നില്ല ഈ വറുതിക്കാലം; നോട്ട് നിരോധനം മോദി പിൻവലിച്ചിരുന്നെങ്കിൽ?...

നോട്ടിനായി നെട്ടോട്ടമോടുന്ന ജനങ്ങൾ; 'ഇരുട്ടടി' പിൻവലിക്കാൻ മോദി?!...

aparna shaji| Last Updated: ചൊവ്വ, 15 നവം‌ബര്‍ 2016 (15:57 IST)
2016 നവംബർ 8 ഇന്ത്യൻ ജനത ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ദിവസം. അതൊരു ചൊവ്വാഴ്ചയായിരുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ തലയിൽ വെള്ളിടി വെട്ടിയത് അർധരാത്രിയായിരുന്നു. മോദി സർക്കാരിന്റെ ഉദ്ദേശശുക്തിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ മുൻകരുതൽ ഇല്ലാതെ എടുത്ത ഈ പ്രഖ്യാപനം ബാധിച്ചത് സാധാരണക്കാരായ ജനങ്ങളെ ആണ്. പ്രതിസന്ധികൾ കൂടി വന്നപ്പോൾ സാധാരണക്കാര ജനങ്ങളുടെ പ്രതീക്ഷ സുപ്രിംകോടതിയിൽ ആയിരുന്നു.

എന്നാൽ, 500,1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ആ വാതിലും അടഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയത്തില്‍ ഇടപെടാക് കോടതിയ്ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. പ്രശ്നങ്ങൾ ഇത്രയൊക്കെ ആയപ്പോൾ ജനങ്ങളുടെ നേതാവ് തന്നെ പ്രഖ്യാപനം പിൻവലിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരും കുറച്ചൊന്നുമല്ല.

അക്കാര്യം നരേന്ദ്രമോദി അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. മോദി ചോദിച്ച 50 ദിവസം നൽകുക മാത്രമേ ഇനി ജനങ്ങളുടെ മുന്നിൽ മാർഗമായിട്ടുള്ളു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം ഒരു സാഹചര്യത്തിലും പുനഃപരിശോധിക്കില്ല എന്നാണ് മോദി അറിയിച്ചിരിക്കുന്നത്. എന്‍ ഡി എ യോഗത്തിലാണ് ഈ നിലപാട് മോദി വ്യക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

സ്വന്തം പണത്തിനായി ജനങ്ങള്‍ക്ക് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം അതീവ ഗുരുതരമായ അവസ്ഥ തന്നെയാണ്. എന്നാല്‍ എത്രയൊക്കെ ബുദ്ധിമുട്ടുണ്ടായാലും തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മോദിയുടെ തീരുമാനം. ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ട് അതിന് ശേഷം അതില്‍ നിന്ന് പിന്‍‌വാങ്ങുന്നത് രാഷ്ട്രീയമായി ബി ജെ പിക്കും എന്‍ ഡി എയ്ക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് മോദിയുടെയും സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങളുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ, പണം പിന്‍‌വലിക്കുന്നതില്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് ഈ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മോദി തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :