മുസ്ലീം ലീഗിനെതിരെ വീണ്ടും വിമര്‍ശനവുമായി ആര്യാടന്‍

മലപ്പുറം| WEBDUNIA|
PRO
PRO
മുസ്ലീം ലീഗിനെതിരെ വീണ്ടും വിമര്‍ശനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് എംപിയെ വിമര്‍ശിച്ച് ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബിനെതിരെ തുറന്നടിച്ച് കൊണ്ടാണ് ആര്യാടന്‍ രംഗത്ത് എത്തിയത്. കോണ്‍ഗ്രസിനെ ആരും പേടിപ്പിക്കാന്‍ നോക്കണ്ട. വ്യവസായത്തില്‍നിന്നും വന്നവര്‍ക്ക് രാഷ്ട്രീയ പാരമ്പര്യം കാണില്ല. വയനാട്ടില്‍നിന്നും പൊന്നാനിയിലേക്കും അവിടെ നിന്ന് തിരിച്ച് വയനാട്ടിലേക്കും ഒരേ ദൂരമാണുള്ളതെന്നും ആര്യാടന്‍ ഓര്‍മ്മപ്പെടുത്തി.

അഞ്ച് വര്‍ഷമായി എംഐ ഷാനവാസിനെ സഹിക്കുകയാണെന്നും ഇനി സഹിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി വി അബ്ദുള്‍ വഹാബിന്റെ പ്രസ്താവന പുറത്ത് വന്നത്. നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു വഹാബിന്റെ വിവാദമായ പ്രസ്താവന.

മുസ്ലീം ലീഗ് നേതാവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരേയാണ് ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. ആര്യാടന്‍ മുഹമ്മദിന്റെ വിവാദമായ വര്‍ഗീയവാദി പരാമര്‍ശത്തിന് ശേഷം ലീഗും ആര്യാടന്‍ മുഹമ്മദും തമ്മില്‍ പരസ്യമായ വാക്‌പോരില്‍ ഏര്‍പ്പെടുന്നത് ചെറിയ ഇടവേളയ്ക്ക് ശേഷമാണ്. ഇ ടി മുഹമ്മദ് ബഷീര്‍ തികഞ്ഞ വര്‍ഗീയവാദിയാണെന്നായിരുന്നു ആര്യാടന്റെ പ്രസ്താവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :