മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം: മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതില്‍ കക്ഷി ചേരുമെന്ന് ആര്യാടന്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടു വയസ്സാക്കുന്നതിനെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതില്‍ കക്ഷി ചേരുമെന്ന് ആര്യാടന്‍.
പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച മുസ്ലീം സംഘടനകളുടെ വാദത്തെ അനുകൂലിക്കാന്‍ മുസ്ലീം ലീഗിന് കഴിയില്ലെന്ന് ആര്യാടന്‍ പറഞ്ഞു. ഇത് രാജ്യത്ത് നിലവിലുള്ള നിയമത്തിന് എതിരാണ്. മുസ്ലീംലീഗിന്റെ അംഗങ്ങള്‍ കൂടി അടങ്ങുന്ന പാര്‍ലമെന്റാണ് ഈ നിയമം പാസായത്. ഇക്കാര്യത്തില്‍ ലീഗില്‍ ഏകാഭിപ്രായമല്ല ഉള്ളതെന്നും ആര്യാടന്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിശ്ചയിച്ച നിയമത്തെ കോടതിയില്‍ നേരിടാന്‍ കഴിഞ്ഞ മാസം കോഴിക്കോട്ട് ചേര്‍ന്ന വിവിധ മുസ്ലീം സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി കണ്‍വീനറായി മുസ്ലീം വ്യക്തി സംരക്ഷണ സമിതി എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിക്കുകയും ചെയ്തിരുന്നു.