മുസ്ലീം ലീഗ് യോഗത്തില്‍ സംഘര്‍ഷം: ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്| WEBDUNIA|
PRO
മുസ്ലീംലീഗിന്റെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷനെന്ന് റിപ്പോര്‍ട്ട്‍. യൂത്ത്‌ലീഗ് ജില്ലാ ട്രെഷറര്‍ മൂസാന്‍കുട്ടി ഉള്‍പ്പെടെ ആലക്കോട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.

മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നേരിട്ടാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടിയെപ്പറ്റി തീരുമാനിക്കും.

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന കണ്ണൂര്‍ ആലക്കോട് സിഐയെ മാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിക്ക് മുന്നിലെത്തി.

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. വേദിയില്‍ ബഹളംവെച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ സംഘാടകര്‍ ശ്രമിച്ചതോടെ സംഘര്‍ഷമാവുകയായിരുന്നു.

പ്രശ്‌നത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഇ അഹമ്മദ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :