മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; സര്‍ക്കുലര്‍ പിന്‍വലിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചുകൊണ്ടുളള വിവാദ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാഴ്‌ചക്കുളളില്‍ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചൂകൊണ്ട്‌ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ്‌ വിവാദമായിരുന്നു. തദ്ദേശവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ്‌ വര്‍ഗീസ്‌ പുറത്തിറക്കിയ സര്‍ക്കുലറിനെ ചോദ്യംചെയ്‌ത് വിഎച്ച്‌പിയും യുക്‌തിവാദി സംഘവുമാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

മുസ്‌ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീക്ക് 18 വയസ് തികയേണ്ടതില്ലെന്നും 16 വയസിന് മുതല്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :