മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി സമയപരിധി വച്ചിട്ടില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (18:33 IST)
PRO
PRO
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി സമയപരിധി വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. യുക്തമായ തീരുമാനമെടുക്കാനായി ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ഡാം എന്ന തീരുമാനത്തിലുറച്ച് ഒരു പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ കേരളത്തിന്റെ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് അറിയിച്ചിട്ടുണ്ടെന്നും, കേരളം സുരക്ഷ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പുതിയ ഡാം എന്നതാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടായിരിക്കും അതെല്ലാം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :