മാവോയിസ്റ്റ്‌ ഭീഷണി; പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കി

ഇരിട്ടി| WEBDUNIA|
PRO
PRO
മാവോയിസ്റ്റ്‌ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആറളം ഉള്‍പ്പെടെയുള്ള പൊലീസ്‌ സ്റ്റേഷനുകളില്‍ പാറാവ്‌ നില്‍ക്കുന്നതിന്‌ സ്റ്റേഷനു പുറത്തും തോക്കേന്തിയ പൊലീസുകാര്‍ നിരീക്ഷണം നടത്തണമെന്ന്‌ ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡി നിര്‍ദേശിച്ചു.

ആറളം പൊലീസ്‌ സ്റ്റേഷനുള്‍പ്പെടെ ഭീഷണിയുള്ള സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയശേഷമാണ്‌ എഡിജിപി ഈ നിര്‍ദേശം നല്‍കിയത്‌. ഇതേതുടര്‍ന്ന്‌ കേളകം, കണ്ണവം, ആറളം, കരിക്കോട്ടക്കരി തുടങ്ങിയ സ്റ്റേഷനുകളുടെ പുറത്തും പൊലീസുകാര്‍ തോക്കേന്തി കാവല്‍ ആരംഭിച്ചിട്ടുണ്ട്‌.

മാവോയിസ്റ്റുകളെ കണ്ടെന്ന് മലയാളികളായ തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ കരിക്കോട്ടക്കരിയിലെ മലനിരകള്‍ എഡിജിപിയും സംഘവും പരിശോധിച്ച്‌ വിലയിരുത്തി. മേഖലയിലെ പൊലീസ്‌ സ്റ്റേഷനുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തി കൂടുതല്‍ പോലീസുകാരെ നിയമിക്കുമെന്നും എഡിജിപി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :