നൂറിലേറെ മാല പൊട്ടിച്ച കേസുകളിലെ വീരന് തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ വിജയന്റെ നേതൃതത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായി. കാട്ടാക്കട പുനലാല്‍ നെടുമന്നൂര്‍ സ്വദേശി ബിജു എന്ന എറണാകുളം ബിജു (33) ആണു പൊലീസ് പിടിയിലായ ഈ വീരന്.
കാട്ടാക്കട കുറ്റിച്ചല്‍ കിഴക്കിന്‍കര വീട്ടില്‍ സതീഷ് എന്ന ഉണ്ണി (29) എന്ന സുഹൃത്തും പൊലീസ് പിടിയിലായി. പെരിന്തല്‍മണ്ണ - ഊട്ടി റോഡിലുള്ള വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു മോഷണ മുതല്‍ സൂക്ഷിച്ചിരുന്നത്.
ബൈക്കുകള്‍ മോഷ്ടിച്ച് അതില്‍ കറങ്ങി നടന്ന ഒരു ദിവസം തന്നെ ഒന്നിലേറെ മാലകള്‍ പിടിച്ചുപറിച്ച ശേഷം അടുത്തുള്ള റയില്‍വേസ്റ്റേഷനില്‍ വച്ചശേഷം ട്രെയിന്‍ മാര്‍ഗ്ഗം ഇയാള്‍ പെരിന്തല്മണ്ണിയിലെത്തി മോഷണ മുതല്‍ വാടക വീട്ടില്‍ വയ്ക്കും. ചില സമയം സ്വന്തം ഫോര്‍ഡ് ഐക്കണ്‍ കാറിലാവും സഞ്ചാരം എന്ന് പൊലീസ് അറിയിച്ചു.
കാട്ടാക്കടയ്ക്കടുത്ത് 12 കാരിയെ പീഡിപ്പിച്ച കേസിലും ജയകുമാര്‍ എന്നയാളുടെ കൊലപാതകത്തിലും ബിജുവിനു പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.