മാരകമായ ഹാന്റാ വൈറസ് കേരളത്തിലും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മാരകമായ ഹാന്റാ വൈറസ് കേരളത്തിലുമെത്തി. ഹാന്റാ വൈറസ് ബാധിച്ച് ഒരു മരണം സംഭവിച്ചു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ ആണ് ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തില്‍ ഹാന്റാ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

എലികളുടെ വിസര്‍ജ്യത്തില്‍ നിന്നാണ് ഈ രോഗം പടരുന്നത്. വായുവിലൂടെയാണ് രോഗം പടരുന്നത്. അതിനാല്‍ മരണ സാധ്യത 15 ശതമാനം വരെയാണ്.

ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ഈ വൈറസ് നേരത്തെ തന്നെ നിരവധി ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്. ഫ്ളൂ, ഡെങ്കിപ്പനി, എലിപ്പനി എന്നിവരുടെ ലക്ഷണങ്ങളോടെയാവാം ഈ രോഗം പ്രത്യക്ഷപ്പെടുന്നത്.

എലികളുടെ മൂത്രം, കാഷ്ഠം, മറ്റു സ്രവങ്ങള്‍ തുടങ്ങിയവ വഴിയാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്. ശ്വസനത്തിലൂടെ പടരാനാണ് കൂടുതല്‍ സാധ്യത. രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :