കെജ്‌രിവാളിന് പനി; സൗജന്യ കുടിവെള്ള വിതരണം വൈകും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശ്രമത്തില്‍. ഉത്തര്‍പ്രദേശിലെ കൗശമ്പിയിലുള്ള വസതിയിലാണ് കെജ്രിവാള്‍ വിശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ ഓരോ കുടുംബത്തിനും പ്രതിദിനം എഴുന്നൂറ് ലിറ്റര്‍ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ഇതോടെ വൈകുമെന്നുറപ്പായി. ഇതേക്കുറിച്ച് തിങ്കളാ‍ഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് ആം ആദ്മി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കെജ്‌രിവാളിന്റെ അസുഖമാണ് ഇത് വൈകിപ്പിക്കുന്നത്.

വസതിയില്‍ വിശ്രമിക്കുന്ന കെജ്‌രിവാളിനെ കാണാന്‍ നൂറുകണക്കിനാളുകള്‍ രാവിലെ മുതല്‍ എത്തുന്നുണ്ട്.

അതേസമയം വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം ആം ആദ്മിയ്ക്ക് തിരിച്ചടിയാവുകയാണ്. വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ആവില്ലെന്നും സര്‍ക്കാരിന് സബ്‌സിഡി നല്‍കാവുന്നതാണെന്നും ഡല്‍ഹി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പി ഡി സുധാകര്‍ അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :