ഘാനയില്‍ മലയാളി വെടിയേറ്റു മരിച്ചു. കൊട്ടാരക്കര താരമക്കുടി സ്വദേശി രാജേഷ് മുരളീധരനാണ് കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
രാജേഷ് താമസിക്കുന്ന സ്ഥലത്ത് വച്ചായിരുന്നു വെടിവയ്പ്പ്. രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊട്ടാരക്കരയില്‍ കശുവണ്ടി ഫാക്ടറി ഉദ്യോഗസ്ഥനായ രാജേഷ് മുരളീധരന് കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ഘാനയില്‍ എത്തിയത്.