മര്‍ദ്ദനത്തിന് ഇരയായ അഞ്ച് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഇടുക്കി| WEBDUNIA|
PRO
PRO
കുമളിയില്‍ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന അഞ്ച് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുട്ടി കൈകാലുകള്‍ ചലിപ്പിക്കുന്നതും ഇമ ചിമ്മുന്നതും ആശാവഹമായ മാറ്റമെന്ന് ഡോക്ടര്‍ പറഞ്ഞു.

കുട്ടിയുടെ മസ്തിഷ്‌ക്കത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വൈകുന്നേരം നാല് മണി വരെ വെന്റിലേറ്റര്‍ സഹായം പൂര്‍ണമായും നല്‍കും.കുട്ടിയുടെ രക്ഷിതാക്കളായ ഷെറീഫിനേയും അനീഷയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

ഷെഫീക്കിനുവേണ്ടി പ്രാര്‍ത്ഥനകളുമായി നിരവധി പേരാണ് ആശുപത്രി പരിസരത്ത് എത്തിയത്.കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കുഞ്ഞ്‌ കാലുകളും കണ്ണിമയും തനിയെ അനക്കുന്നതാണ്‌ ശുഭ സൂചകമായി ഡോക്‌ടര്‍മാര്‍ ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്‌.

രക്‌തസമ്മര്‍ദ്ദം സ്‌ഥിരത കാണിക്കുന്നതും അപസ്‌മാരം ഉണ്ടായിട്ടില്ലെന്നും ഗുണകരമായി ചൂണ്ടിക്കാട്ടുന്നു. വെന്റിലേറ്ററിന്റെ ശക്‌തി കുറയ്‌ക്കാനായാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :