പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ കൈ ബ്ലേഡ് കൊണ്ട് മുറിച്ചു

ആലപ്പുഴ| WEBDUNIA| Last Modified വ്യാഴം, 27 ജൂണ്‍ 2013 (18:44 IST)
PRO
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് അക്രമികള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. ബുധനാഴ്ച രാവിലെ അര്‍ത്തുങ്കല്‍ തീരദേശ റോഡിലാണ് ആക്രമണം നടന്നത്.

വിദ്യാര്‍ഥിനി സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ തടഞ്ഞ നിര്‍ത്തിയ സംഘത്തിലൊരാള്‍ അടുത്തെത്തി പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിനെതുടര്‍ന്നായിരുന്നു ബ്ലേഡ് കൊണ്ടുള്ള ആക്രമണം. മുറിഞ്ഞ കൈയുമായി പോലീസിനു മുന്നിലെത്തിയ വിദ്യാര്‍ഥിനിയുമായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സനല്‍കി വീട്ടിലേക്ക് വിട്ടയച്ചു. അര്‍ത്തുങ്കല്‍ പോലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :