മന്ത്രി ഗണേഷും ഭാര്യയും പിരിയുന്നു; സ്വത്ത് പങ്കിടാന്‍ ധാരണ
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജ് തൊടുത്തുവിട്ട വിവാദങ്ങള്‍ മന്ത്രി ഗണേഷ് കുമാറിന്റെ വിവാഹമോചനത്തിന് വഴിയൊരുക്കുന്നു. ഗണേഷ്കുമാറും ഭാര്യ ഡോ. യാമിനി തങ്കച്ചിയും വിവാഹമോചന ഹര്‍ജിയില്‍ ഒപ്പിട്ടു. മന്ത്രി ഷിബുബേബി ജോണിന്റെ വീട്ടില്‍വച്ചാണ് ഇരുവരും ഒപ്പിട്ടത്. രണ്ടുപേരും രണ്ടു സമയത്താണ് ഷിബുവിന്റെ വീട്ടിലെത്തി ഒപ്പിട്ടത്.
പിരിയുന്നതിന് മുന്‍പ് സ്വത്തുക്കള്‍ പങ്കുവയ്ക്കാന്‍ ധാരണയായി. മന്ത്രി ഷിബു ബേബി ജോണ്‍, ഗണേഷിന്റെ സഹോദരീ ഭര്‍ത്താവ് ടി ബാലകൃഷ്ണന് എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു കരാര്‍ തയാറാക്കിയത്. വഴുതക്കാട്ട് ഗണേഷ്കുമാര് താമസിച്ചിരുന്ന വീടും സ്ഥലവും ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിലാകും. ഇതേ മാതൃകയില്‍ ഗണേഷ്കുമാറിന്റെ മറ്റു സ്വത്തുക്കളും വീതംവച്ചിട്ടുണ്ട്.
ഗണേഷിന്റെ ചെന്നൈയിലെ ഫ്ളാറ്റ് ആറു മാസത്തിനകം വിറ്റ് ആ തുക യാമിനിക്കു നല്‍കും. സംഭവത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തില്ലെന്നു യാമിനി ഉറപ്പു നല്കി.
അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത മംഗളം ദിനപത്രം പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് മര്‍ദ്ദനമേറ്റ മന്ത്രി ഗണേഷാണെന്ന് പി സി ജോര്‍ജ് ആരോപിച്ചത്.
എന്നാല്‍ ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. പി സി ജോര്‍ജിനെതിരെ കേസെടുക്കുമെന്നും നെല്ലിയാമ്പതിയിലെ നിലപാട് കാരണമാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ് രംഗത്തെത്തിയതെന്നും ഗണേഷ് പറഞ്ഞു.
ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങളുടെ സാഹചര്യത്തില്‍ യാമിനി തങ്കച്ചി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. യാമിനി തങ്കച്ചിയുടെ പരാതി ഉമ്മന്‍ചാണ്ടി മുക്കിയെന്ന ആരോപണം പ്രതിപക്ഷം കഴിഞ്ഞ ദിവസം ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുവരും പിരിയാന്‍ ധാരണയായത്.