തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 7 മെയ് 2015 (12:23 IST)
സംസ്ഥാനത്തെ മന്ത്രിമാരെ കാത്തിരിക്കുന്നത് കല്ത്തുറുങ്കുകളെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തുന്ന ജനപ്രതിനിധികളുടെ സത്യഗ്രഹം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴ കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാരായ കെ എം മാണിയും കെ ബാബുവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് ധര്‍ണ. അഴിമതിക്കാരായ മന്ത്രിമാരെ കാത്തിരിക്കുന്നത് കല്ത്തുറുങ്കുകളാണ്. മന്ത്രിമാര്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാതെ രാജിവെച്ചൊഴിയണമെന്നും വി എസ് പറഞ്ഞു.
കെ ബാബു 10 കോടിയും കെ എം മാണി ഒരു കോടിയും വാങ്ങിയതിന് നിരവധി തെളിവുകളാണ് പുറത്ത് വന്നത്. കേസില്‍ ഇനിയും നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് വൈകരുതെന്നും വി എസ് സത്യഗ്രഹം ഉത്ഘാടനം ചെയ്ത് ആവശ്യപ്പെട്ടു.