മദനിയുടെ ജാമ്യാപേക്ഷ: സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു. അടുത്ത മാസം 21ന് ജാമ്യാപേക്ഷ പരിഗണിക്കും.
കോടതി അനുവദിച്ച ചികിത്സ ലഭ്യമാകുന്നില്ലെന്നും സ്വന്തം നിലയില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. മദനി വിഷയത്തില്‍ നിലപാട് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്.
മദനി കഴിഞ്ഞ ഒമ്പതര വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുകയാണെന്നും മദനിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണെന്നും തുടര്‍ചികിത്സയ്ക്ക് വേണ്ടി ജാമ്യം നല്‍കണമെന്നും കേസില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ച ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും സ്വന്തം നിലയ്ക്ക് ചികിത്സ നടത്താന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് മദനിയുടെ ആവശ്യം.