ഭാര്യയെ സ്ഥിരമായി മര്ദ്ദിച്ചുവന്നിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂര വിനോദമെന്നോണമാണ് പള്ളീച്ചല് മുക്കുനട ശിവഗംഗയില്‍ സുരേഷ് ഭാര്യ പുളിയറക്കോണം സ്വദേശിനി ജയപ്രിയ എന്ന 28 കാരിയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നത്.
ഭാര്യയുടെ പരതിയെ തുടര്‍ന്നാണ് നേമം പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഇവരുടെ വിവാഹത്തിനു ശേഷം നിരവധി തവണ സുരേഷ് തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും മദ്യപിച്ച് സിഗററ്റ് കൊണ്ട് ശരീരം പൊള്ളിക്കുകയും ബല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് ഇടതുകണ്ണിനു ക്ഷതമേറ്റെന്നും സ്വകാര്യ ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെങ്കിലും കാഴ്ച തിരികെക്കിട്ടിയില്ലെന്നും സുരേഷിനെതിരെയുള്ള പരാതിയില്‍ പറയുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത സുരേഷിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.