ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതികള്‍ ഏകീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു മന്ത്രി കെ എം മാണി നിയമസഭയില്‍ അറിയിച്ചു. നിലവിലുള്ള പദ്ധതികളുടെ ഘടന വ്യത്യസ്‌തമായതിനാല്‍ നടത്തിപ്പില്‍ അപാകതകള്‍ സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നത്.
നിയമസഭയില്‍ വി ശിവന്‍കുട്ടിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.