ആലപ്പുഴ|
rahul balan|
Last Updated:
ശനി, 5 മാര്‍ച്ച് 2016 (15:12 IST)
ബി ജെ പി-ബി ഡി ജെ എസ് ബന്ധത്തില്‍ സീറ്റ് തര്‍ക്കത്തിന് സാധ്യത ഇല്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി ജെ പി ചേട്ടനും ബി ഡി ജെ എസ് അനുജനുമാണ്. അതുകൊണ്ടു തന്നെ എത്ര സീറ്റ് തന്നാലും അത് തര്‍ക്കമില്ലാതെ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി.
ന്യൂനപക്ഷങ്ങളുടെ പ്രീതിപ്പെടുത്താന്‍ എസ് എന്‍ ഡി പിയെ വിമര്‍ശിക്കുക എന്നതാണ്
വി ഡി സതീശന്റെ നയം. ശബരിമല സ്വത്ത് തര്‍ക്കത്തിലെ പരസ്യ സംവാദത്തില്‍ നിന്നും സതീശന്‍ ഒളിച്ചോടിയെന്നും വെള്ളാപ്പള്ളി ആക്ഷേപം ഉന്നയിച്ചു. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ എതിര്‍പ്പ് മൂലമാണ് ബി ഡി ജെ എസ്-ബി ജെ പി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജന്‍ ബാബുവിനെ യു ഡി എഫില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലും സുധീരനാണെന്നും അധികാര ഭ്രമത്തില്‍ കെ പി സി സി ഭ്രാന്തമായി പ്രവര്‍ത്തിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ബി ഡി ജെ എസിനെ സംബന്ധിച്ചിടത്തോളം ഗുണകരമകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.