പ്രധാനമന്ത്രി ഇപ്പോള്‍ നടപ്പിലാക്കുന്നത് ‘ഫെയർ ആൻഡ് ലൗലി’ പദ്ധതി: മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ

കള്ളപ്പണക്കാരെ ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞ മോദി എപ്പോള്‍ അവരെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി, പാകിസ്ഥാന്‍, രാഹുല്‍, മോദി, ബി ജെ പി delhi, pakisthan, rahul, modi, BJP
ന്യൂഡൽഹി| Sajith| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (18:13 IST)
കള്ളപ്പണം വെളുപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ ‘ഫെയർ ആൻഡ് ലൗലി’ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണക്കാരെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

കള്ളപ്പണക്കാരെ ജയിലിൽ അടയ്ക്കുമെന്നാണ് മോദി ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ അവരെ രക്ഷിക്കുന്നതിനു വേണ്ടിയുളള കാര്യങ്ങളാണ് മോദി ചെയ്യുന്നത്, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഇതുവരേയും ഈ സർക്കാരിനു കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും തൊഴിലുറപ്പാക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം കൊണ്ട് എത്രപേർക്കു ജോലികിട്ടി എന്നുചോദിച്ചാൽ ഒരാളുടേയും കൈ പൊങ്ങില്ലയെന്നും രോഹിത് വെമുലയുടെ അമ്മയെ ഇതുവരേയും മോദി ഫോൺ ചെയ്തിട്ടില്ലയെന്നും ആ വിഷയത്തിൽ അവരോട് ഒന്നു സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ജെഎൻയുവിൽ 60% പേരും ദലിത്, ഒബിസി വിഭാഗക്കാരാണ്. നമ്മൾ പഠിക്കുകയാണ്, എല്ലാം അറിയാമെന്ന് നമ്മള്‍ ഒരിക്കലും അവകാശപ്പെടാറില്ല. കനയ്യ കുമാറിന്റെ പ്രസംഗം മുഴുവൻ താ‍ന്‍ കേട്ടതാണ്. അതിൽ ഒരു വാക്കു പോലും ദേശദ്രോഹമായി അദ്ദേഹം ഉപ്യോഗിക്കുന്നില്ല. താന്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യുമ്പോൾ വെറും തുണിയെ അല്ല സല്യൂട്ട് ചെയ്യുന്നത്. അതു പ്രതിനിധീകരിക്കുന്ന ബന്ധത്തെയാണ് സല്യൂട്ട് ചെയ്യുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

താൻ ദേശീയ പതാകയെ സംരക്ഷിക്കുമ്പോൾ എല്ലാ ശബ്ദത്തെയും, പതാക പ്രതിനിധീകരിക്കുന്ന ദുർബല ശബ്ദത്തെയും സല്യൂട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപതാകയെ ബഹുമാനിക്കുക എന്നാൽ എല്ലാ ഇന്ത്യക്കാരുടെയും അഭിപ്രായത്തെ ബഹുമാനിക്കുക എന്നതാണ്. താന്‍ ജെഎൻയുവിൽ എത്തിയപ്പോൾ എബിവിപി പ്രവർത്തകർ തനിക്കെതിരെ കരിങ്കൊടി കാണിച്ചുയെന്നും രാഹുല്‍ പറഞ്ഞു.

ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി ബഹുമാനിക്കുന്നത്? ആരുടെ അഭിപ്രായമാണ് പ്രധാനമന്ത്രി ശ്രദ്ധിക്കുന്നത്?
അദ്ദേഹത്തിന്റെ മന്ത്രിമാരുടെയോ? നിങ്ങൾ നിശബ്ദരായി ഇരിക്കുകയാണ്. ഈ രാജ്യം എന്നത് പ്രധാനമന്ത്രിയല്ല, പ്രധാനമന്ത്രി എന്നത് രാജ്യവുമല്ല. വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുമായി തുലനം ചെയ്യാൻ കഴിയുന്ന രാജ്യത്ത് ജീവിക്കുന്നതിൽ തനിക്ക് അഭിമാനമാണ്. ആർഎസ്എസിലെ നിങ്ങളുടെ അധ്യാപകർ പഠിപ്പിച്ചിരിക്കുന്നത് ലോകത്ത് ആകെ ഒരു സത്യമേയുള്ളൂവെന്നാണ്. നിങ്ങളുടേതു മാത്രം. വേറാരുടെയും അഭിപ്രായം നിങ്ങള്‍ കാര്യമാക്കില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാഗാലാൻഡിലെ സമാധാന ഉടമ്പടിയുടെ കാര്യമെന്തായിയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്‍. അതു ഇപ്പോള്‍ കാറ്റിലാടിപ്പോയി. 26/11ന് ഏറ്റുമുട്ടൽ നടക്കുമ്പോൾ, നമ്മുടെ പൗരന്മാരും സൈനികരും മരിച്ചുകൊണ്ടിരിക്കുമ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് കേന്ദ്രസർക്കാർ മുംബൈയിലേക്കു പോകരുതെന്നു യാചിച്ചു. പക്ഷേ, അദ്ദേഹം ആ വാക്കുകളെ ചെവിക്കൊണ്ടില്ല.
അദ്ദേഹം അവിടെ എത്തുക തന്നെ ചെയ്തു. അത് ആ ഏറ്റുമുട്ടലിനെ ബാധിച്ചു. നമ്മുടെ ജനങ്ങൾ മരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം തലക്കെട്ടുകളിൽ ഇടംപിടിച്ചു.

ഇന്ന് എന്താണ് പ്രധാനമന്ത്രി ചെയ്തത്? ഒന്നും ചിന്തിക്കാതെയും ആലോചനകൂടാതെയുമാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വീട്ടിൽ പോയി അദ്ദേഹം ചായ കുടിച്ചത്. ഉദ്യോഗസ്ഥരോടു പറഞ്ഞില്ല. സേനകളുമായി കൂടിയാലോചിച്ചില്ല,
വിദേശകാര്യമന്ത്രിയായ സുഷമാസ്വരാജിനോടുപോലും അദ്ദേഹം സംസാരിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...