കൊച്ചി|
Last Modified ശനി, 6 ഫെബ്രുവരി 2016 (13:20 IST)
സരിത എസ് നായരെ ഇന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മിഷനില്‍ വിസ്തരിക്കും. രഹസ്യ വിസ്താരമാണ് നടക്കുക. ക്രോസ് വിസ്താരം നടക്കുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കും. സരിതയുടെ അപേക്ഷയെ തുടര്‍ന്നാണ് മാധ്യമങ്ങളെ കമ്മിഷന് ഒഴിവാക്കുന്നത്.
തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജു രാധാകൃഷ്ണന്റെ ലക്ഷ്യമെന്ന് സരിത കമ്മിഷനെ അറിയിച്ചിട്ടുണ്ട്. താനും ബിജുവും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ലെന്നും സരിത കമ്മിഷനെ ബോധ്യപ്പെടുത്തി.
ഇതിനിടെ, പുതിയ ചില കാര്യങ്ങള്‍ തനിക്ക് കമ്മിഷനോട് പറയാനുണ്ടെന്ന് ബിജു രാധാകൃഷ്ണന് അറിയിച്ചിട്ടുണ്ട്. ഈ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകളും ഉണ്ടായിരിക്കുമെന്ന് ബിജു പറഞ്ഞു.
ബിജുവും സരിതയും തമ്മില്‍ കാണുന്നത് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്. ബിജു നടത്തുന്ന വിസ്താരം വലിയ വാക്പോരില്‍ കലാശിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.