ആദ്യ ആഴ്ച പിള്ളേര്‍ക്ക്, മമ്മൂട്ടി വരുന്നത് 12ന് !

Mammootty, Puthiya Niyamam, Nivin Pauly, Action Hero Biju, Nayanthara, മമ്മൂട്ടി, പുതിയ നിയമം, നിവിന്‍ പോളി, ആക്ഷന്‍ ഹീറോ ബിജു, നയന്‍‌താര
Last Updated: വെള്ളി, 5 ഫെബ്രുവരി 2016 (09:49 IST)
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനത്തിനെത്തി. മികച്ച പ്രതികരണമാണ് ആദ്യ ദിനം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ഫഹദ് ഫാസിലിന്‍റെ ‘മഹേഷിന്‍റെ പ്രതികാരം’ തിയേറ്ററുകളിലെത്തുന്നു. ഈയാഴ്ച ഈ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് പ്രതീക്ഷിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘പുതിയ നിയമം’ അവസാനനിമിഷം റിലീസ് മാറ്റിവച്ചു.

ഫെബ്രുവരി 12ന് പുതിയ നിയമം പ്രദര്‍ശനത്തിനെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എ കെ സാജന്‍ സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലറില്‍ നയന്‍‌താരയാണ് നായിക.

ഇക്കഴിഞ്ഞ ക്രിസ്മസിനാണ് പുതിയ നിയമത്തിന്‍റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദുല്‍ക്കര്‍ സല്‍‌മാന്‍റെ ചാര്‍ലിക്കൊപ്പം മത്സരിക്കാതെ ജനുവരി 30ലേക്ക് റിലീസ് മാറ്റി. ഒടുവില്‍ ഫെബ്രുവരി അഞ്ചിന് നിശ്ചയിച്ചു. ഇപ്പോള്‍ വീണ്ടും റിലീസ് മാറ്റിവച്ചിരിക്കുന്നു.

എന്തായാലും ഏറെ വിജയപ്രതീക്ഷയുള്ള സിനിമയാണ് പുതിയ നിയമം. ദൃശ്യം പോലെ വലിയ തരംഗമായേക്കാവുന്ന ത്രെഡാണ് ചിത്രത്തിന്‍റേതെന്നാണ് സിനിമാലോകത്തെ സംസാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :