സോളാര്‍ തട്ടിപ്പുകേസ് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്ഷേത്രത്തില്‍ ഉത്സവ വഴിപാടായി സമര്‍പ്പിച്ചത് നടി ശാലുമേനോന്റെ നൃത്തപരിപാടി. കഴിഞ്ഞ വര്‍ഷം ചേര്‍ത്തല ഹനുമല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് ബിജു ശാലുവിന്റെ നൃത്തപരിപാടി വഴിപാടായി സമര്‍പ്പിച്ചത്.
ബിജു സംഭാവന ചെയ്ത 10,000 രൂപ കൊടുത്താണ് ക്ഷേത്ര ഭാരവാഹികള്‍ ശാലുവിന്റെ നൃത്തപരിപാടി ബുക്ക് ചെയ്തത്. നൃത്തപരിപാടികള്‍ക്ക് രണ്ട് ലക്ഷം രൂപ വാങ്ങുന്ന ശാലു പക്ഷേ ഈ പരിപാടിയ്ക്ക് വേറെ തുകയൊന്നും വാങ്ങിയതുമില്ല.
ശാലു മേനോനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ശാലുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിജു പൊലീസിന് മൊഴി നല്‍കിയിരുന്നു. ശാലു അടുത്ത സുഹൃത്താണ്. ശാലുവിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴികൊടുത്തതായാണ് റിപ്പോര്‍ട്ട്.
ബിജു രാധാകൃഷ്ണനുമായി ശാലുമേനോന് അടുത്തബന്ധമുണ്ടെന്നും ഇവര്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നതായും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജു രാധാകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താനുമായുള്ള പരിചയം ഇയാള്‍ ദരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് ശാലു മേനോന്റെ ഭാഷ്യം.