സിപിഎം പ്രവര്‍ത്തകനായിരുന്ന മാങ്ങാട് ബാലകൃഷ്ണന് വധത്തോടനുബന്ധിച്ചുള്ള അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തു. തിരുവോണ ദിവസം ബന്ധുവിന്റെ മരണ വീട്ടില്‍ പോയി തിരികെ വരുന്നവഴി രാത്രി 9 മണിയോടെയായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബാലകൃഷ്ണനെ അക്രമികള്‍ കുത്തിവീഴ്ത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കുട്ടാപ്പി എന്ന പ്രജിത്ത്, ഷിബു കടവങ്ങാനം, ഐഎന്‍ടിയുസി പ്രവര്‍ത്തകനായ മജീദ് എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്.