ബാര്‍ ലൈസന്‍സ്: ഏകോപന സമിതിയില്‍ ഭിന്നത

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ബാര്‍ ലൈകെന്‍സുമായി ബന്ധപ്പെട്ട് കെപിസിസി ഇന്നു നടത്തിയ ഏകോപന സമിതി ഭിന്നത മൂലം താല്‍ക്കാലികമായി പിരിഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രിയും തമ്മിലാണ് ഭിന്നത ഉണ്ടായത്.

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തീരുമാനങ്ങളെടുക്കാന്‍ യോഗത്തിനു കഴിഞ്ഞില്ല. നിലവാരമുള്ള കുറഞ്ഞത് ടൂ സ്റ്റാര്‍ പദവിയെങ്കിലും ഉള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ് സുധീരന്‍ നടപടിയെടുത്തത്.

എന്നാല്‍ ഇളവുകളോടെ എല്ലാവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തു. ബാറുകള്‍ക്ക് നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷത്തെ സമയം നല്‍കുകയാണ് വേണ്ടതെന്നും ആ കാലയളവില്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കട്ടെയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശത്തോട് എക്സൈസ് മന്ത്രി കെ ബാബുവും യോജിച്ചു. സുധീരന്‍ ഇത് അംഗീകരിച്ചില്ല.
ഭിന്നത രൂക്ഷമായതോടെ യുഡിഎഫ് യോഗം ചേരുന്നതിന് മുമ്പ് ഒന്നുകൂടി ഏകോപന സമിതി ചേരാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :