സമഗ്രമായ മദ്യനയത്തിന് രൂപം നല്‍കുമെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പിന് ശേഷം കെപിസിസി മുന്‍കൈയെടുത്ത് സമഗ്രമായ മദ്യനയത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് വിഎം സുധീരന്‍. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്താകും നയം രൂപപ്പെടുത്തുക. വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്യദുരന്തം സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ച് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് വിശ്വാസമുള്ള സംവിധാനത്തിലൂടെ പരിശോധന നടത്തി യോഗ്യതയുള്ള ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കൂ. ഇപ്പോള്‍ പൂട്ടിയ 418 എണ്ണത്തിന് നിലവാരമില്ലാത്തതാണെന്ന് സിഎജിയാണ് കണ്ടെത്തിയത്. ഇവ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതാണെന്നും സുധീരന്‍ പറഞ്ഞു.
ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചവയില്‍ തന്നെ അര്‍ഹതയില്ലാത്തവയുണ്ടെന്ന ആക്ഷേപമുണ്ട്. ലൈസന്‍സ് നല്‍കാത്ത 418 എണ്ണത്തില്‍ അര്‍ഹതയുള്ളവയുണ്ടെന്ന പരാതിയുമുണ്ട്. ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു സംവിധാനത്തെക്കൊണ്ട് പരിശോധന നടത്തി നിലവാരമുള്ളവയ്ക്ക് മാത്രം ലൈന്‍സന്‍സ് നല്‍കാവൂയെന്നാണ് അഭിപ്രായം. ഇതെല്ലാം ചെയ്യേണ്ടത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാകണം. അഴിമതിയുടെ സാധ്യതയും പഴുതും അടയ്ക്കുകയാണ് ലക്‌ഷ്യമെന്നും സുധീരന്‍ വ്യക്തമാക്കി.