‘ജോര്‍ജിന് പരാതി ഉണ്ടായിരുന്നെങ്കില്‍ നേരത്തെ പറയാമായിരുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പത്തനംതിട്ടയിലെ പ്രചരണത്തില്‍ എന്തെങ്കിലും പരാതി ചീഫ് വിപ്പ് പിസി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ അപ്പോള്‍തന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അനാവശ്യമായ വാദപ്രതിവാദങ്ങളുടെ പിറകെ പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറ‌ഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ ഫലത്തെ ബാധിക്കുമെന്ന് ജോര്‍ജ് പറയുന്നുണ്ടെങ്കില്‍ ഫലം വരുന്നതുവരെ കാത്തിരിക്കാം. അതിനുശേഷം ആരോപണങ്ങള്‍ പരിശോധിക്കാം. പത്തനംതിട്ട പൂര്‍ണമായും യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലമാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും സുധീരന്‍ പറഞ്ഞു..

കണ്ണൂര്‍,​ കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിട്ടുവെന്ന് സുധീരന്‍ ആരോപിച്ചു. അക്രമ രാഷ്ട്രീയത്തെ ജനങ്ങള്‍ വെറുക്കുന്നുവെങ്കിലും സിപിഎം ഇതുവരെ അത് ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :