ബാംഗ്ലൂരില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് പിടിയില്‍

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബാംഗ്ലൂരില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മുതുകുളം പാട്ടുപുരയ്ക്കല്‍ പുതുവല്‍ സോമന്റെ മകള്‍ പ്രീതി (22) ആണു കൊല്ലപ്പെട്ടത്. മഡിവാള ബണ്ടപ്പാളയയിലാണ് പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

കൊലയുമായി ബന്ധപ്പെട്ട് പ്രീതിയുടെ ഭര്‍ത്താവ് ബിശ്വജീത് ഭഗത്ദാസിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശിയാണ് ഇയാള്‍. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം നടന്നത്.

ഇപ്പോള്‍ പ്രീതിയ്ക്ക് അവിഹിതബന്ധമുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് ബിശ്വജീത് കൊല നടത്തുകയായിരുന്നു എന്നാണ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :