ഫയിസ് ഉമ്മന്‍ ചാണ്ടിയുടെ ഗോള്‍ഡ് മോനെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുന്‍ ഗ‌ണ്‍‌‌മാന്‍ സലീം‌രാജ് ഗണ്‍‌മോനാണെങ്കില്‍ ഫയിസ് ഗോള്‍ഡ് മോനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. സ്വര്‍ണക്കടത്ത് കേസ് എന്‍‌ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണം.

കുറ്റവാളികള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണ്. തട്ടിപ്പുകാരുടെയും കുറ്റവാളികളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഡാറ്റാ സെന്റര്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വി എസ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രിയാണോ കുറ്റവാളികളുടെ സംരക്ഷകനാണോയെന്നും അദ്ദേഹം ചോദിച്ചു. പിബി കമ്മീഷന്റെ തെളിവെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വാദി പ്രതിയാകുമോയെന്ന് പിന്നീട് അറിയാമെന്നായിരുന്നു വി എസിന്റെ മറുപടി. ടിപി വധക്കേസിലെ പ്രതികളെ ഫയിസ് ജയിലില്‍ സന്ദര്‍ശിച്ചതും അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :