പ്രിയങ്കയുടെ അമ്മ ജയലക്ഷ്മിയ്ക്ക് ഫയിസുമായി ബന്ധമെന്ന് മുന്‍‌ഭര്‍ത്താവ്

കോഴിക്കോട്| WEBDUNIA|
PRO
PRO
ആത്മഹത്യ ചെയ്ത നടി പ്രിയങ്കയുടെ അമ്മ ജയലക്ഷ്മിയ്ക്ക് ഫയിസുമായി നേരത്തെ ബന്ധമുണ്ടായിരുന്നതായി പിതാവ് പ്രേമന്‍‍. പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി ഫയിസിനെ അറിയില്ലെന്ന് പറയുന്നത് കള്ളമാണെന്നും എല്ലാത്തിനും കാരണമായത് ജയലക്ഷ്മിയാണെന്നും പ്രിയങ്കയുടെ പിതാവ് പ്രേമന്‍ പറഞ്ഞു.

സിനിമാബന്ധങ്ങളില്‍ സഹായം ചെയ്തുകൊടുത്തത് ഫയിസാണെന്നും മകളുടെ മരണത്തില്‍ ഫയിസിനു പങ്കുണ്ടെന്നും പ്രേമന്‍ പറഞ്ഞു. നേരത്തെ നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കുണ്ടെന്ന് മാതാവ് ജയലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

റഹീം വഴിയാണ് ഫയിസുമായി ബന്ധപ്പെട്ടതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം റഹീം നിഷേധിച്ചിരുന്നു. ഫയിസാ‍ണ് പ്രിയങ്കയെ പരിചയപ്പെടുത്തിയതെന്നും റഹീം വ്യക്തമാക്കിയിരുന്നു. ഫയിസിനൊപ്പം ജയലക്ഷ്മിയെ കണ്ടിട്ടുണ്ടെന്നും റഹീം വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :