മന്ത്രി ജയലക്ഷ്മിക്കെതിരേ പരാതിയുമായി ഡി വൈ എഫ് ഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മന്ത്രി കെ പി ജയലക്ഷ്മിക്കെതിരേ പരാതിയുമായി ഡി വൈ എഫ് ഐ. തെരഞ്ഞെടുപ്പ്‌ രേഖകളില്‍ കൃത്രിമം കാണിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി നേതാവ്‌ കെ പി ജീവനാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

തെരഞ്ഞൈടുപ്പ്‌ കണക്കുകളില്‍ കൃത്രിമം കാട്ടി. മൊത്തം തെരഞ്ഞെടുപ്പ്‌ ചെലവില്‍ എഐസിസി നല്‍കിയ 10 ലക്ഷം രൂപയുടെ കണക്ക്‌ കാണിച്ചിട്ടില്ല. പ്ലസ്‌ ടു യോഗ്യതയുളള ജയലക്ഷ്‌മി ബി എ യോഗ്യതയുണ്ടെന്നാണ്‌ കാണിച്ചിരിക്കുന്നത്‌ എന്നും പരാതിക്കാരന്‍ തെളിവ്‌ സഹിതം വിശദീകരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :