പ്രവാസി ക്ഷേമനിധി അപര്യാപ്തം: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി ക്ഷേമനിധി അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. പദ്ധതി ഏറെ നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച പോലെയുള്ള പദ്ധതിയല്ല കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളില്‍ നിന്നും ഒരോ വര്‍ഷവും വന്‍ തുകയാണ് കേന്ദ്രഖജനാവിലേക്ക് എത്തുന്നത്. ഇതിന്‍റെ ഒരു ഭാഗമെങ്കിലും ഉപയോഗിച്ചാല്‍ സമഗ്രമായ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതിക്ക് പുറമേ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന സമഗ്രമായ ക്ഷേമപദ്ധതിയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :