ഇടതുപക്ഷം ആശയക്കുഴപ്പത്തില്‍: സോണിയ

PTI
കേരളത്തില്‍ ഭരണമുന്നണി ആശയക്കുഴപ്പത്തിലാണെന്ന് യു പി എ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വടകരയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ധാരാളം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. വികസനത്തില്‍ രാഷ്‌ട്രീയം നോക്കിയിട്ടില്ല. അഞ്ചു വര്‍ഷം ഭരിച്ച യു പി എ സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചു. കേരളത്തിലെ പ്രവാസികള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ യു പി എ സര്‍ക്കാര്‍ ചെയ്തു.

കാര്‍ഷിക മേഖലയിലും അടിസ്ഥാന വികസന സൌകര്യത്തിനും യു പി എ സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി സച്ചാര്‍ കമ്മിറ്റി പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കി

കേരളത്തിലെ ഭരണമുന്നണി ആഭ്യന്തരക്കുഴപ്പത്തിലാണ്. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഇടതുപക്ഷത്തിനാവില്ല. ഇടതുപക്ഷം രണ്ടുതവണ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണെന്നും അവര്‍ ആരോപിച്ചു.

രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കെതിരെ ഇടതുപക്ഷവും ബി ജെ പിയും മോശപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ലജ്ജയുണ്ടാക്കുന്നു. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ ഇട്തുപക്ഷം ബി ജെ പിയുമയി കൂട്ടുകൂടുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

വടകര| WEBDUNIA|
സമ്പന്നമായ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത്തരത്തിലുള്ള ഒരു പാര്‍ട്ടിയെ ആര്‍ക്ക് വിമര്‍ശിക്കാന്‍ കഴിയുമെന്നും സോണിയ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :