പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ: എം കെ മുനീര്‍

കോഴിക്കോട്| WEBDUNIA| Last Modified ഞായര്‍, 31 മാര്‍ച്ച് 2013 (16:51 IST)
PRO
പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ നടത്തുമെന്നു മന്ത്രി എം കെ മുനീര്‍. കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ചായിരിക്കും സര്‍വേ.

സ്വദേശിവത്കരണം മൂലം സൗദിയില്‍ നിന്നു തിരിച്ചെത്തുന്നവരുടെ വിവരങ്ങളും ശേഖരിക്കും. അടുത്ത മാസം ഏഴിനു സര്‍വേ ആരംഭിക്കും. പ്രവാസികളുടെ ജോലി, സാമ്പത്തിക സ്ഥിതി, ജീവിത സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തും.

രണ്ടു മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. വീടുകള്‍ തോറും കയറി ഇറങ്ങിയായിരിക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :