പ്രവാസികളുടെ പ്രശ്‌നം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെന്ന് പിണറായി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സൗദി മലയാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സൗദിയിലെ പത്തുലക്ഷത്തോളം മലയാളികളില്‍ ഒന്നരലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എംപിമാരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം അടിയന്തരമായി സൗദിയിലെത്തി അവിടത്തെ ഭരണാധികാരികളുമായി നേരിട്ട് ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ നടപടി സ്വീകരിക്കണം.
അല്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരെ സൗദിയില്‍നിന്നും കുടിയിറക്കിയശേഷം ചര്‍ച്ചയും നടപടിയുമാകാമെന്ന നിലപാട് അങ്ങേയറ്റം നിരുത്തരവാദപരമായതാണ്.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കത്തെഴുതി ഉത്തരവാദിത്വത്തില്‍നിന്നും ഒഴിയാനാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. കേന്ദ്ര പ്രവാസികാര്യ മന്ത്രിയാകട്ടെ പ്രവാസി ഇന്ത്യക്കാര്‍ തിരിച്ചുവന്നാല്‍ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ഉപദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ചുമതലയില്‍നിന്നും ഒഴിയുകയാണെന്നും പിണറായി പ്രസ്താവനയില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :