പ്രതിപക്ഷ നേതാവായി തുടരണോ എന്ന് വി എസ് ആലോചിക്കണം: പി സി ജോര്‍ജ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ എംഎല്‍എമാര്‍ വി എസ് അച്യുതാനന്ദനെ അപമാനിച്ചെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അതിനാല്‍ ഇനി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് വി എസ് തന്നെയാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയാണ് എന്നാണ് വി എസ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കോടിയേരിയുടെ നേതൃത്വത്തിലുളള എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് അദ്ദേഹത്തെ അവഗണിക്കലാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.
വി എസിന്റെ വാക്കുകള്‍ മുഖവിലക്ക് എടുത്തില്ല. പി കെ ബഷീറിനെ അരീക്കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിയാക്കിയത് സര്‍ക്കാരിന്റെ നിഷ്പക്ഷതയുടെ തെളിവാണെന്നും പി സി പറഞ്ഞു.