മനസാക്ഷിവോട്ട് യുഡി‌എഫിന്റെ തകര്‍ച്ചയ്ക്ക്: കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സാമുദായിക സംഘടനകള്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് യു ഡി എഫിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ബിഷപ്‌ ഹൗസ്‌ ഓഫീസ്‌ ആക്രമിച്ചയാളുടെ വീടാണ്‌ ഇന്ന്‌ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസായി നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കള്ള പ്രചാരണ വേലയാണ്‌ യു ഡി എഫ്‌ കാണിക്കുന്നത്‌. ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ്‌ കേരളത്തില്‍ എല്ലാം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറയുന്നത്. എന്നാല്‍ ഇവരെ ആരെയും ഇതു വരെ പിടികൂടിയിട്ടില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ പര്യടനം നടത്തുന്ന എ കെ ആന്റണിക്ക്‌ സമാധാനത്തെക്കുറിച്ചു പറയാന്‍ അര്‍ഹതയില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ്‌ കേരളത്തില്‍ പല രാഷ്ട്രീയ കൊലപാതകങ്ങളും നടന്നതെന്നും കോടിയേരി പറഞ്ഞു.

ഒ രാജഗോപാലിനെ വച്ച്‌ ബിജെപിക്ക്‌ നെയ്യാറ്റിന്‍കരയില്‍ അട്ടിമറി നടത്താനാകില്ല. ബിജെപിയുടെ സ്ഥാനാര്‍ഥിയെന്നാല്‍ ആര്‍എസ്‌എസിന്റെ സ്ഥാനാര്‍ഥിയാണ്‌. ആര്‍എസ്‌എസ്‌ ആയി ആര്‌ മത്സരിച്ചാലും ഒരു പോലെയാണ്. ബാബറി മസ്ജിത്‌ തകര്‍ത്തതും ഒറീസയിലെ പള്ളികള്‍ തകര്‍ത്തും ആര്‍എസ്‌എസ്‌ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :