aparna|
Last Modified വെള്ളി, 21 ജൂലൈ 2017 (09:46 IST)
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ ആദ്യം മുതല്‍ പിന്തുണച്ച വ്യക്തിയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ്. പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ദിലീപ് കുറ്റക്കാരനാണെന്ന തോന്നല്‍ തനിക്കില്ലെന്ന് തുടക്കം മുതല്‍ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പി സി ജോര്‍ജ്ജ് ഇപ്പോഴും താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുകയാണ്.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മഞ്ജുവാര്യർ ഒരു കത്തു കൊടുത്തിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിച്ചതെന്ന് പി സി ജോര്‍ജ്ജ് നേരത്തേ വ്യക്തമാക്കിയ കാര്യമായിരുന്നു.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും പി സി ജോര്‍ജ്ജ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഒരിക്കലും ഒരാളും ക്വട്ടേഷന്‍ കടമായിട്ട് ഏറ്റെടുക്കുമോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ദിലീപിന്റെ സാമ്പത്തിക ശ്രോതസ് മാത്രം അന്വേഷിക്കുന്നതെന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ശരിയല്ല. എല്ലാ നടീ നടൻമാരുടേയും സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന് പി സി പറയുന്നു.
‘ക്വട്ടേഷൻ കൊടുക്കുന്നതും അത് ഏറ്റെടുക്കുന്നതും കടമായിട്ടാണോ. ജയിലിന്റെ സീലുള്ള പേപ്പറിൽ സുനി ദിലീപിന് എഴുതിയ കത്ത് ജയിൽ സൂപ്രണ്ട് അറിയാതെ എങ്ങനെ പുറത്തെത്തിച്ചു. ഇക്കാര്യത്തില്‍ സൂപ്രണ്ടിനും എല്ലാമറിയാമായിരുന്നില്ലേ. മനഃപൂര്‍വ്വം കെട്ടിച്ചമച്ചതല്ലേ ഈ കത്തുകളൊക്കെ’ എന്നാണ് പി സി ജോര്‍ജ്ജ് ചോദിക്കുന്നത്.