നടിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയ ഫോണ്‍ ഒളിപ്പിച്ചു; നിര്‍ണായക അറസ്‌റ്റ് വീണ്ടും

നടിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയ ഫോണ്‍ ഒളിപ്പിച്ചു; നിര്‍ണായക അറസ്‌റ്റ് വീണ്ടും

  Pratheesh chacko , police , pulsar suni , Dileep , actress attack , polce , Suni , പൾസർ സുനി , പൊലീസ് , പള്‍സര്‍ , ദിലീപ് , കാവ്യ മാധവന്‍ , യുവനടി , പീഡനം , മൊഴി
കൊച്ചി| jibin| Last Modified വ്യാഴം, 20 ജൂലൈ 2017 (20:38 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു.

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയ പ്രതീഷിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനി പൊലീസിനു മൊഴി നൽകിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :