2011ലെ നടിയെ തട്ടിക്കൊണ്ടുപോകല്‍ പള്‍സര്‍ സുനിയുടെ മാത്രം പദ്ധതിയെന്ന് പൊലീസ്

നടിയെ തട്ടിക്കൊണ്ട് പോയതില്‍ ക്വട്ടേഷനില്ല?! - സുനിയുടെ മാത്രം പദ്ധതിയാണെന്ന് പൊലീസ്!

aparna| Last Modified വെള്ളി, 21 ജൂലൈ 2017 (08:47 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി 2011ല്‍ മറ്റൊരു നടിയേയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍, അന്നത്തെ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ആരുടെയും ക്വട്ടേഷന്‍ ഇല്ലായിരുന്നുവെന്നും അത് പള്‍ശര്‍ സുനിയുടെ മാത്രം പദ്ധതി ആയിരുന്നുവെന്നും പൊലീസ് പറയുന്നു.

നടിയെ ആക്രമിക്കാനുള്ള പദ്ധതി പള്‍സര്‍ സുനി തനിയെ തയ്യാറാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി.
സുനിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നടത്താന്‍ ശ്രമിച്ചത്. മുന്‍കാലനടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു സുനിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.
ഗൂഢാലോചന നടന്നത് സുഹൃത്തുക്കള്‍ തമ്മിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :