പൊലീസ് ജീപ്പിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം

കൊല്ലം| WEBDUNIA|
PRO
PRO
എസ് ഐയുടെ ജീപ്പിന് നേരെ മണല്‍മാഫിയയുടെ ആക്രമണം. ചടയമംഗലത്തിന് സമീപം ഇടയ്ക്കോട് ബുധനാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. ഇത്തിക്കരയാറ്റില്‍ നിന്ന് വാരിയ മണലുമായി പോയ ലോറിയെ ജീപ്പില്‍ പിന്തുടരുകയായിരുന്നു. ഇതിനിടെ ലോറി പുറകോട്ടെടുത്ത് ജീപ്പില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ എസ് ഐയ്ക്കും ജീപ്പ് ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ബിനു ഉള്‍പ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :