പൊലീസിന്റെ കണ്ണുവെട്ടിച്ചാലും രക്ഷയില്ല; ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല

കൊച്ചി| WEBDUNIA|
PRO
ഹെല്‍മറ്റ്‌ ധരിക്കാതെ പൊലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുന്നവര്‍ക്ക്‌ ഇനി കൊച്ചിയില്‍ പെട്രോള്‍ കിട്ടില്ല.

ഹെല്‍മെറ്റ് വക്കാതെ പെട്രോളടിക്കാന്‍ വരുന്ന ബൈക്ക് യത്രക്കാര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടതില്ല എന്നാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലാണ് ഈ പരീക്ഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

നഗരപരിധിയില്‍ പമ്പ്‌ ഉടമകളുമായി ചേര്‍ന്ന്‌ റോഡ്‌ സുരക്ഷാ അതോറിറ്റിയാണ്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്‌.

അടുത്തയാഴ്‌ച റോഡുസുരക്ഷാ അതോറിറ്റിയുടെ യോഗത്തിനു ശേഷം നിയന്ത്രണം പ്രാബല്യത്തിലാവും.

നഗരത്തിലെ 18 പമ്പുകളുമായി റോഡ്‌ സുരക്ഷാ അതോറിറ്റി ധാരണയിലെത്തിക്കഴിഞ്ഞു. മൂന്ന്‌ മാസം പരീക്ഷണാടിസ്‌ഥാനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ്‌ നീക്കം.

പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം മറ്റ്‌ നഗരങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :