പുല്ലേപ്പടി കൊലപാതകം: മാനസിക രോഗിയായിരുന്ന അജി വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നെന്ന് അമ്മ

എറണാകളും പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന അജി ദേവസ്യ വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് അജിയുടെ അമ്മ. മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളുടേയും അമിതമായ ഉപയോഗമാണ് പ്രതിയെ ഇത്തരത്ത

എറണാകുളം, പുല്ലേപ്പടി കൊലപാതകം Eranakulam, Pulleppadi Murder
എറണാകുളം| rahul balan| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (15:51 IST)
എറണാകളും പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന അജി ദേവസ്യ വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് അജിയുടെ അമ്മ. മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളുടേയും അമിതമായ ഉപയോഗമാണ് പ്രതിയെ ഇത്തരത്തിലൊരു കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 12 വര്‍ഷത്തോളമായി അജി ചികിത്സയിലായിരുന്നു. എന്നാല്‍ ചികിത്സാസമയത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഇയാള്‍ കഴിക്കാറില്ലെന്ന് അജിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അമ്മ തന്നെ പൊലീസില്‍ പരാതി നല്‍കിയത്‍. ഇന്നലെ തൃശ്ശൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോ ലക്ഷമിയായിരുന്നു ഒടുവില്‍ അജി ദേവസ്യയെ ചികിത്സിച്ചിരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :