പുല്ലേപ്പടി കൊലപാതകം: പ്രതി മുന്‍പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു

എറണാകുളം പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ മുമ്പ് പൊലീസ് ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഇയാളുടെ അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

എറണാകുളം, പുല്ലേപ്പടി കൊലപാതകം Eranakulam, Pulleppadi Murder
പുല്ലേപ്പടി| rahul balan| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (12:28 IST)
എറണാകുളം പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ മുമ്പ് പൊലീസ് ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഇയാളുടെ അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

അമിതമായ ലഹരി ഉപയോഗിക്കുന്ന‌ത്‌മൂലമുള്ള മാനസിക വിഭ്രാന്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. തൃശ്ശൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇയാള്‍ ചികിത്സ തേടിയിരുന്നത്. രണ്ട് മാസം ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നു. അതിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ പുല്ലേപ്പടിയിലെ വീട്ടിലെത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയ ഇയാള്‍ എങ്ങനെ ഇത്ര ഹീനമായ കൊലപാതകം നടത്തിയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :