പുറത്തിറങ്ങാനുള്ള ദിലീപിന്റെ തന്ത്രമാണിത്! കഴിഞ്ഞ തവണ അച്ഛന്റെ ശ്രാദ്ധം ഇല്ലായിരുന്നോ എന്ന് പ്രോസിക്യൂഷന്‍

ഇത് ദിലീപിന്റെ അടവ്?!

aparna| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (15:30 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പുറത്തു വിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷവും അച്ഛന്റെ ശ്രാദ്ധത്തില്‍ ദിലീപ് പങ്കെടുത്തിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തിറങ്ങുന്നതിനായുള്ള ദിലീപിന്റെ അടവാണിതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

എന്നാല്‍, പ്രോസിക്യൂഷന്റെ വാദത്തെ തള്ളി അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് അനുമതി നല്‍കിയത്. സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

അച്ഛന്റെ ശ്രാദ്ധ ദിവസമായ ഈ മാസം ആറാം തിയ്യതി ബലിയിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി താരത്തിന് അനുമതി നല്‍കുകയായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :