AISWARYA|
Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (12:47 IST)
സ്ത്രീപീഡനക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഗുര്‍മീത് രാം റഹീം സിംഗിനെ സിനിമാ ടെലിവിഷന്‍ നടീനടന്മാരുടെ സംഘടന പുറത്താക്കി. സദാചാരം ലംഘിക്കുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആള്‍ദൈവത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് സംഘടന റദ്ദാക്കിയിട്ടുണ്ട്.
റാം റഹിമിന്റെ അടുത്ത സിനിമയായ ഓണ്‍ലൈന്‍ ഗുരുകുലിന്റ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഗുര്‍മീതിനെതിരേ കേസില്‍ വിധി വന്നതും ജയിലിലായതും. ലോകം ഇതുവരെ കാണാത്ത കാഴ്ചകള്‍ ഇതിലുണ്ടാകുമെന്ന വാഗ്ദാനത്തോടെയാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. എന്നാല്‍ ഗുര്‍മീത് ജയിലിലായതോടെ എല്ലാം പൊളിഞ്ഞെന്നു വേണം പറയാന്‍.
വിശ്വാസികളെ മദ്യം, മയക്കുമരുന്ന്, ദുരാചാരം എന്നിവയില്‍ നിന്നും അകറ്റാന്‍ രാം റഹീം വിവിധ വിനോദാപാധികളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാളുടെ ആല്‍ബമായ ഹൈവേ ലവ് ചാര്‍ജ്ജര്‍ വെറും മൂന്ന് ദിവസം കൊണ്ടു വിറ്റുപോയത് മൂന്ന് ദശലക്ഷം കോപ്പികളായിരുന്നു. 2002ലെ ബലാത്സംഗക്കേസില്‍ ആഗസ്റ്റ് 25നാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.