പി സി വഴിതെറ്റിയ കുഞ്ഞാട്; എത്ര പ്രകോപിപ്പിച്ചാലും പുറത്താക്കില്ല: മാണി

Last Updated: ബുധന്‍, 8 ഏപ്രില്‍ 2015 (14:48 IST)
പിസി ജോര്‍ജ് എത്ര പ്രകോപിപ്പിച്ചാലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. തെറ്റിപ്പോയ ഒരു കുഞ്ഞാടിന് വേണ്ടി മറ്റുള്ളവയെ ത്യജിക്കുന്നതാണ് പാരമ്പര്യം.

സഹിച്ചും ക്ഷമിച്ചും ജോര്‍ജിനെ പാര്‍ട്ടിയില്‍ ഒരുമിച്ച് കൊണ്ടു പോകും മാണി പറഞ്ഞു. ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാനും തയ്യാറാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

നേരത്തെ
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍വെച്ച് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നുവെന്നും. ഈ കാര്യം മനസിലാക്കിയ കെഎം മാണി മാവേലിക്കരയില്‍ വെച്ച് സരിതയുമായി ചര്‍ച്ച നടത്തി ജോസ് കെ മാണിയുടെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

തന്നെയും തന്നെ അനുകൂലിക്കുന്നവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതാണ് പി സി ജോര്‍ജിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് മാണി.
ഈ സാഹചര്യത്തിലാണ് മാണിക്കും ജോസ് കെ മാണിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പി സി രംഗത്തെത്തിയിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :